നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുരിയാട് സ്വദേശിയായ വിദ്യാർഥിനിയെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു …
ഇരിങ്ങാലക്കുട : ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ കുമാരി അർച്ചന എസ് നായരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീട്ടിലെത്തി ആദരിച്ചു. ഇരിങ്ങാലക്കുട മുരിയാട് വേഴക്കാട്ടുകര സ്വദേശികളായ സത്യനാരായണൻ്റേയും മിനിയുടേയും മകളാണ് അർച്ചന. നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 680 മാർക്ക് നേടിയാണ് അർച്ചന മികച്ച വിജയം നേടിയത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ , മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.