രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ തൊഴിൽ മേള ; ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കേരളത്തിലെ ധിഷണാശാലികളായ ചെറുപ്പക്കാരെ ഉൾക്കൊള്ളുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയുടെ സാക്ഷ്യപത്രമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ തൊഴിൽ മേള ; ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കേരളത്തിലെ ധിഷണാശാലികളായ ചെറുപ്പക്കാരെ ഉൾക്കൊള്ളുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയുടെ സാക്ഷ്യപത്രമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : കേരളത്തിലെ ചെറുപ്പക്കാരെ ഉൾക്കൊള്ളാൻ ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും തയ്യാറാകുന്നുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യപത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. പതിമൂന്നര ലക്ഷം കുട്ടികളാണ് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം തേടി കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പദവികളിൽ കേരളത്തിലെ ധിഷണാശാലികളായ ചെറുപ്പക്കാർ പ്രവർത്തിക്കുന്നു എന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വൈദഗ്ധ്യം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ , സെന്റ് ജോസഫ്സ് കോളേജ് എച്ച്ആർഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജിൽ നടത്തിയ മെഗാ ജോബ് ഫെയർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദായകരായി മാറാൻ നമ്മുടെ യുവത്വത്തിന് കഴിയണം. സംരംഭകത്വ താൽപ്പര്യങ്ങൾ വ്യാപകമായി പ്രോൽസാഹിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നത് . യംഗ് ഇന്നോവേറ്റേഴ്സ് പദ്ധതിയിൽ 25 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. ജോബ് പോർട്ടലായ കെ ഡിസ്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഫെനി എബിൻ, പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡി , എംപ്ലോയ്മെന്റ് ഓഫീസർമാരായ ഷാജു ലോനപ്പൻ , സീനത്ത് വി എം എന്നിവർ ആശംസകൾ നേർന്നു. മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ അബ്ദുറഹിമാൻകുട്ടി സ്വാഗതവും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി സജയൻ നന്ദിയും പറഞ്ഞു.

Please follow and like us: