ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് കൊടിയേറ്റി; ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട : നഗരസഭയുടെ നേത്യത്വത്തിൽ നടത്തുന്ന രണ്ടാമത് ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു.
“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി
ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ ജൂൺ 23 മുതൽ ജൂലൈ 2 വരെയായി മുനിസിപ്പൽ ടൗൺഹാളിൽ വെച്ചാണ്
നടത്തുന്നത്.
ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർളി, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, പി.ടി. ജോർജ് ,സന്തോഷ് ബോബൻ , അവിനാഷ് . ഒ. എസ്., മിനി സണ്ണി നെടുമ്പാക്കാരൻ , മിനി ജോസ് ചാക്കോള , സതി സുബ്രഹ്മണ്യൻ, ഷെല്ലി വിൽസൺ, അമ്പിളി ജയൻ, സിജു യോഹന്നാൻ , ജയാനന്ദൻ, അജിത്കുമാർ , ഹെൽത്ത് സൂപ്രവൈസർ നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ്, റവന്യു ഇൻസ്പെക്ടർ സഹീർ, കോ-ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.