ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ജൂൺ 23 മുതൽ ജൂലൈ 2 വരെ …

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ജൂൺ 23 മുതൽ ജൂലൈ 2 വരെ …

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി

ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ 2023 ജൂൺ 23 മുതൽ ജൂലൈ 2 വരെയായി രാജീവ് ഗാന്ധി മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിൽവെച്ച് നടക്കും.ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം വിപണന സ്റ്റാളുകൾ, ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 3.30 ക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 5 മണി മുതൽ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി മുനിസിപ്പൽ ടൗൺഹാളിൽ തയ്യാറാക്കിയിട്ടുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ , അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ , കൗൺസിലർമാർ , ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: