വായനാപക്ഷാചരണ പരിപാടികൾക്ക് തുടക്കമായി ; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ; വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് മുരളി പെരുനെല്ലി എംഎൽഎ …

വായനാപക്ഷാചരണ പരിപാടികൾക്ക് തുടക്കമായി ; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ; വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് മുരളി പെരുനെല്ലി എംഎൽഎ …

ഇരിങ്ങാലക്കുട : വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും എംഎൽഎ യുമായ മുരളി പെരുനെല്ലി.വായന പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് രാജൻ നെല്ലായി ചടങ്ങിൽ ആമുഖം നൽകി. കവിയും ഗാനരചയിതാവുമായ ബക്കർ മേത്തല വായനാദിന സന്ദേശം നൽകി.

ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജനറൽ കൺവീനർ വി കെ ഹാരിഫാബി , പി എൻ പണിക്കർ ഫൗണ്ടേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ബാബുരാജ്, ബോയ്സ് എച്ച്എസ്എസ് പ്രിൻസിപ്പാൾ എംകെ മുരളി , ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ടികെ ലത തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: