ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി മഹിളാ അസോസിയേഷൻ; ജൂൺ 21 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന കൂട്ടായ്മ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും …

ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി മഹിളാ അസോസിയേഷൻ; ജൂൺ 21 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന കൂട്ടായ്മ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും …

ഇരിങ്ങാലക്കുട : രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ . അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ ജൂൺ 21 രാവിലെ 10 ന് ചേരുന്ന പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ വ്യന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനർ ഉഷ പ്രഭുകുമാർ , ട്രഷറർ അഡ്വ കെ ആർ വിജയ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ ദേശീയ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ, സംസ്ഥാന സെക്രട്ടറി സി എസ് സുജാത , സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി , കേന്ദ്ര സംസ്ഥാന നേതാക്കളായ പി സതീദേവി, എൻ സുകന്യ, പി കെ സൈനബ ,കെ വി നഫീസ എന്നിവർ പങ്കെടുക്കും. സംഘാടകരായ മേരി തോമസ്, ഗിരിജാ ദേവി, സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: