നഗരസഭ റോഡുകളിൽ കച്ചവട സ്റ്റാളുകൾ നടത്തി ലഭിച്ച ലേല തുക നഗരസഭ ഫണ്ടിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൂടൽമാണിക്യം ദേവസ്വത്തിന് നഗരസഭയുടെ കത്ത് ; ഗൂഡാലോചനയെന്നും രാഷ്ട്രീയമായി നേരിടുമെന്ന് ദേവസ്വം …

നഗരസഭ റോഡുകളിൽ കച്ചവട സ്റ്റാളുകൾ നടത്തി ലഭിച്ച ലേല തുക നഗരസഭ ഫണ്ടിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൂടൽമാണിക്യം ദേവസ്വത്തിന് നഗരസഭയുടെ കത്ത് ; ഗൂഡാലോചനയെന്നും രാഷ്ട്രീയമായി നേരിടുമെന്ന് ദേവസ്വം …

 

ഇരിങ്ങാലക്കുട : 2023 ലെ ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് നടകളിലായി നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ കച്ചവട സ്റ്റാളുകൾ നടത്തി ലഭിച്ച ലേല തുക നഗരസഭ ഫണ്ടിലേക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് നഗരസഭയുടെ കത്ത്. സ്റ്റാളുകളുടെ എണ്ണം, ലേലക്കാരന്റെ പേര് , ഈടാക്കിയ തുക എന്നിവയുടെ കണക്കുകൾ സഹിതം എത്രയും വേഗം തുക അടച്ച് രശീത് കൈപ്പറ്റണമെന്നാണ് നഗരസഭ സെക്രട്ടറി ജൂൺ 14 ന് ദേവസ്വം അഡ്മിനിസ്ട്രേർക്ക് അയച്ച കത്തിലുള്ളത്. സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്നും വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം രംഗത്ത് വന്നു. പതിറ്റാണ്ടുകളായി നടന്ന് വന്നിരുന്ന സമ്പദ്രായത്തെയാണ് നഗരസഭ ചോദ്യം ചെയ്തിരിക്കുന്നതെന്നും ഉൽസവവുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയിൽ നഗരസഭയുടെ പ്രതിനിധികൾ ആരും നേരത്തെ സൂചിപ്പിച്ചിരുന്നില്ലെന്നും ലേല തുക നഗരസഭയിൽ അടയ്ക്കില്ലെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഭരണ സമിതി അംഗങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉൽസവം ഭംഗിയായി നടന്നതിന്റെ അസഹിഷ്ണുതയാണ് ചിലർ പ്രകടിപ്പിക്കുന്നത്. അയ്യങ്കാവ് ഉൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട് 27000 ത്തോളം രൂപ നഗരസഭയിൽ അടയ്ക്കേണ്ടി വന്നതായും ഇനി ഇത്തരം ചട്ടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും വിഷയം ദേവസ്വം മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി , എന്നിവരുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Please follow and like us: