തൃശ്ശൂർ എറവിലെ വാഹനാപകടം ; പരിക്കേറ്റ മൂന്ന് വയസ്സുകാരനും മരിച്ചു …
ഇരിങ്ങാലക്കുട : തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. പുലർച്ചെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ എടതിരിഞ്ഞി ചളിങ്ങാട് വീട്ടിൽ ജിതിന്റെ മകൻ അദ്രിനാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതിന്റെ ഭാര്യ നീതു, മകൻ അദ്രിനാഥ് , ഭാര്യാ പിതാവ് എന്നിവർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ടാണ് അദ്രിനാഥിന്റെ മരണം സ്ഥിരീകരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മകനെ ഡോക്ടറെ കാണിച്ച് വാടാനപ്പിള്ളിയിലുള്ള നീതുവിന്റെ വസതിയിലേക്ക് ഓട്ടോ ടാക്സിയിൽ മടങ്ങുമ്പോൾ ആയിരുന്നു അപകടം.