ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു …

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഫിലെ സുജ സഞ്ജീവ് കുമാറിനെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സുജ സഞ്ജീവ് കുമാറിന് 17 നും എതിർ സ്ഥാനാർഥി എൽഡിഎഫിൽ നിന്നുള്ള അഡ്വ കെ ആർ വിജയക്ക് 16 വോട്ടും ലഭിച്ചു. കൂടുതൽ വോട്ട് നേടിയ സുജ സഞ്ജീവ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ യമുനാദേവി പ്രഖ്യാപിച്ചു. തുടർന്ന് സുജ സഞ്ജീവ് കുമാർ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു.

41 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 17 നും എൽഡിഎഫിന് 16 ഉം ബിജെപി ക്ക് 8 ഉം അംഗങ്ങളാണുള്ളത്. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം സോണിയ ഗിരി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ സുജ സഞ്ജീവ് കുമാറിന് 17 നും അഡ്വ കെ ആർ വിജയക്ക് 16 ഉം ബിജെപി സ്ഥാനാർഥി വിജയകുമാരി അനിലന് 8 ഉം വോട്ട് ലഭിച്ചു. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ വോട്ട് നേടിയ രണ്ട് പേരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു.

നഗരസഭയിലെ വാർഡ് നമ്പർ 31 കാരുകുളങ്ങര വാർഡിൽ നിന്നാണ് സുജ സഞ്ജീവ്കുമാർ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005 ൽ കാറളം പഞ്ചാത്ത് ഭരണ സമിതിയിലേക്ക് മൽസരിച്ചിരുന്നു. 2015 ൽ കാറളം പഞ്ചായത്തിലേക്ക് 55 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. 2015 ൽ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാർഡ് 31 ൽ നിന്ന് മൂന്ന് വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. 2020 ൽ അതേ വാർഡിൽ നിന്ന് 186

വോട്ടിന് വിജയം ആവർത്തിച്ചു. കാറളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ടായും 11 വർഷം മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. എൻഎസ്എസ് കിഴുത്താണി വനിതാ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐടിയു ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. സഞ്ജീവ്കുമാർ ആണ് ഭർത്താവ്. ശ്വേത, സ്നേഹ എന്നിവർ മക്കളും പ്രദീപ്, വിജയ് എന്നിവർ മരുമക്കളുമാണ്.

Please follow and like us: