വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാനും ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ …

വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാനും ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ …

ഇരിങ്ങാലക്കുട : വികസന പദ്ധതികൾ സമയന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ . ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ ശ്രദ്ധ ചെലുത്തുമെന്നും ചെയർപേഴ്സന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെയർപേഴ്സൺ പറഞ്ഞു. അടഞ്ഞ് കിടന്നിരുന്ന ഫിഷ് മാർക്കറ്റിലെ സ്റ്റാളുകളുടെ ലേലം നടന്ന് വരികയാണ്. ആധുനിക അറവുശാലയുടെ നിർമ്മാണം കിഫ്ബിയിലുള്ള ഫണ്ട് ലഭിക്കുന്നതോടെ പൂർത്തീകരിക്കാൻ സാധിക്കും. ബൈപ്പാസ് റോഡിൽ 45 ലക്ഷം രൂപയുടെ നടപ്പാത നിർമ്മാണ പദ്ധതി നടന്ന് വരികയാണ്. ബൈപ്പാസ് റോഡിൽ ആവശ്യമെങ്കിൽ കൂടതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന വിഷയം പരിഗണിക്കും. ടൗൺ ഹാളിനോട് ചേർന്നുള്ള കെട്ടിട്ടവും ഈവനിംഗ് മാർക്കറ്റും പൊളിച്ച് ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനുള്ള പദ്ധതിയും നടത്തിപ്പിന്റെ ഘട്ടത്തിലാണെന്നും ഉദ്ഘാടനം കഴിഞ്ഞ ചാത്തൻ മാസ്റ്റർ ഹാളിലെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ പൂർത്തീകരിക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. ട്രാഫിക്ക് വികസന സമിതി യോഗം വിളിച്ച് ചേർക്കുന്ന കാര്യം ആലോചിക്കുമെന്നും മാധ്യമ പ്രവർത്തകർ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ചെയർപേഴ്സൺ പറഞ്ഞു. വൈസ് – ചെയർമാൻ ടി വി ചാർലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവരും പങ്കെടുത്തു.

നേരത്തെ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡണ്ട് കെ കെ ചന്ദ്രൻ , ക്ലബ് സ്ഥാപക അംഗവും മുൻ പ്രസിഡണ്ടുമായ മൂലയിൽ വിജയകുമാർ എന്നിവർ ചെയർപേഴ്സനെ അനുമോദിച്ചു.

Please follow and like us: