ശ്രീകൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവസ്വം അധികൃതർ …

ശ്രീകൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവസ്വം അധികൃതർ …

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് പട്ടയം അനുവദിച്ച വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം അധികൃതർ. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറെ സമീപിച്ച ഭരണ സമിതി അംഗങ്ങൾക്ക് ഇത് സംബന്ധിച്ച ഉറപ്പ് ജില്ലാ ഭരണകൂടം തന്നതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു. ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള സർവേ നമ്പർ 72/3 ൽ ഉൾപ്പെട്ട 89 സെന്റ് സ്ഥലത്തിന് ദേവസ്വത്തിന്റെ വാദം കേൾക്കാതെ റവന്യൂ അധികൃതർ പട്ടയം അനുവദിക്കുകയായിരുന്നുവെന്നും മുൻ ജില്ലാ കളക്ടർ റദ്ദാക്കിയ പട്ടമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്നും ദേവസ്വം പറയുന്നു. എന്നാൽ പട്ടയം അനുവദിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ മരവിപ്പിച്ചതായും റവന്യൂ അധികൃതർ വ്യക്തമാക്കിയിരുന്നു.

Please follow and like us: