ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം …
ഇരിങ്ങാലക്കുട : സ്കൂൾ പാചക തൊഴിലാളികളുടെ, അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച് എം എസ് ) നേതൃത്വത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിനു മുന്നിൽ സത്യാഗ്രഹം തൊഴിലാളികളുടെ സത്യാഗഹ സമരം.ശമ്പള കുടിശ്ശിക പൂർണ്ണമായുംവിതരണം ചെയ്യുക, 2016 ൽ സർക്കാർ അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയായി വർധിപ്പിക്കുക , 60 വയസ്സിൽ ജോലിയിൽ നിന്ന് പിരിയുന്നവർക്ക് 5 ലക്ഷം രൂപ പെൻഷൻ ആനുകൂല്യമായി നൽകുക ചികിത്സ ആനുകൂല്യങ്ങൾ അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക. സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പിൽ കണ്ടിജന്‍സി ജീവനക്കാരായി അംഗീകരിക്കുക
തുടങ്ങിയ ആവശ്യങ്ങളാണ്
സ്കൂൾ പാചക തൊഴിലാളികൾ ഉന്നയിക്കുന്നത് .
എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പാചക തൊഴിലാളി സംഘടന ജനറൽ സെക്രട്ടറി ജി ഷാനവാസ്, തേറമ്പിൽ ശ്രീധരൻ, കെ എസ് ജോഷി, ഡേവിസ് വില്ലേടത്തുകാരൻ രാഹുൽ വി നായർ , പി എം ഷംസുദ്ദീൻ, റോസി റപ്പായി,ഓമന ശിവൻ എന്നിവർ പ്രസംഗിച്ചു.