ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം …

ശബളകുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസിന് മുന്നിൽ പാചകതൊഴിലാളികളുടെ സമരം …

ഇരിങ്ങാലക്കുട : സ്കൂൾ പാചക  തൊഴിലാളികളുടെ, അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച് എം എസ് )  നേതൃത്വത്തിൽ മന്ത്രി ആർ  ബിന്ദുവിന്റെ  ഓഫീസിനു  മുന്നിൽ  സത്യാഗ്രഹം തൊഴിലാളികളുടെ സത്യാഗഹ സമരം.ശമ്പള കുടിശ്ശിക  പൂർണ്ണമായുംവിതരണം ചെയ്യുക, 2016 ൽ സർക്കാർ  അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന  തീരുമാനം നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയായി വർധിപ്പിക്കുക , 60  വയസ്സിൽ ജോലിയിൽ നിന്ന് പിരിയുന്നവർക്ക് 5 ലക്ഷം രൂപ പെൻഷൻ ആനുകൂല്യമായി നൽകുക ചികിത്സ ആനുകൂല്യങ്ങൾ അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക. സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പിൽ കണ്ടിജന്‍സി ജീവനക്കാരായി അംഗീകരിക്കുക

തുടങ്ങിയ  ആവശ്യങ്ങളാണ്

സ്കൂൾ പാചക തൊഴിലാളികൾ  ഉന്നയിക്കുന്നത് .

എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി   ടോമി മാത്യു   സത്യാഗ്രഹം  ഉദ്ഘാടനം ചെയ്തു.

സ്കൂൾ പാചക തൊഴിലാളി സംഘടന  ജനറൽ സെക്രട്ടറി ജി ഷാനവാസ്,   തേറമ്പിൽ ശ്രീധരൻ, കെ എസ് ജോഷി,   ഡേവിസ് വില്ലേടത്തുകാരൻ രാഹുൽ വി നായർ , പി എം ഷംസുദ്ദീൻ, റോസി റപ്പായി,ഓമന ശിവൻ  എന്നിവർ പ്രസംഗിച്ചു.

Please follow and like us: