” ദേവാങ്കണം ചാരുഹരിതം” പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ; 75 എക്കറോളം സ്ഥലത്ത് അശോകവ്യക്ഷത്തൈകൾ നട്ട് പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ദേവസ്വം …

” ദേവാങ്കണം ചാരുഹരിതം” പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ; 75 എക്കറോളം സ്ഥലത്ത് അശോകവ്യക്ഷത്തൈകൾ നട്ട് പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ദേവസ്വം …

ഇരിങ്ങാലക്കുട : ക്ഷേത്രാങ്കണങ്ങൾ ദേവാങ്കണങ്ങളാക്കി തീർക്കാനുള്ള ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിയുമായി ശ്രീകൂടൽമാണിക്യം ദേവസ്വം. ദേവസ്വത്തിന്റെയും കീഴേടങ്ങളുടെയും കീഴിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടംഘട്ടമായി പതിനായിരം അശോക വ്യക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന അശോകവ്യക്ഷ സംരക്ഷണമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മൂവായിരത്തിൽ അധികം ക്ഷേത്രാങ്കണങ്ങൾ വൃത്തിയായി സംരക്ഷിക്കാനുള്ള സർക്കാർ പദ്ധതി കൂടിയാണ് ദേവാങ്കണം ചാരുഹരിതം. കൊട്ടിലാക്കൽ പറമ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അശോക വ്യക്ഷത്തൈ നട്ട് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ജീവനക്കാർ, ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കുട്ടംകുളവും ആനത്തൊട്ടിലിനോട് ചേർന്നുള്ള കുളവും ശുചീകരിക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Please follow and like us: