” വിത്ത് ആൾ ഫ്രം വൺസ് ഹാർട്ട് ” ആസ്വാദകരിലേക്ക് ….
ഇരിങ്ങാലക്കുട: ചെറുകഥാകൃത്തും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിന്റെ ‘രുദാലിമാർ വരട്ടെ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൻമാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു ” വിത്ത് ആൾ ഫ്രം വൺസ് ഹാർട്ട് ” എന്ന പേരിലുള്ള ചെറുകഥാസമാഹാരം കന്നഡയിലേക്കും പരിഭാഷപ്പെടുത്തുമെന്ന് ചടങ്ങിൽ പങ്കെടുത്ത കന്നഡ എഴുത്തുകാരായ ഡോ സുഭാഷ് രാജാമനെ , ഡോ നൂർ മുഹമ്മദ് എന്നിവർ അറിയിച്ചു. സാഹിത്യ അക്കാദമി വൈസ്- പ്രസിഡണ്ട് അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷിലേക്ക്പരിഭാഷപ്പെടുത്തിയ ബാംഗ്ലൂർ വെങ്കിടേശ്വര കോളേജിലെ ഇംഗ്ലീഷ് പ്രൊഫ.റെയ്സൺ വർഗ്ഗീസ്,പ്രൊഫ. സാവിത്രി ലക്ഷ്മണൻ, തെലുങ്ക് സാഹിത്യ അക്കാദമി അംഗം ഇമ്മാനുവൽമെറ്റിഡ, അനിയൻ മംഗലശ്ശേരി, തുമ്പൂർ ലോഹിതാക്ഷൻ, റവ.ഫാ.ഫ്രാൻസിസ് താണിയത്ത്, ഷെറിൻ അഹമ്മദ്, അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു നേരത്തെ .നിരവധി കവികൾ പങ്കെടുത്ത കവിയരങ്ങ് കവിയും എഴുത്തുകാരനുമായ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. അഡ്വ രാജേഷ് തമ്പാൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.