ഗുസ്ത താരങ്ങൾക്ക് ഐക്യദാർഡ്യവുമായി കർഷകസംഘം പ്രവർത്തകർ …
ഇരിങ്ങാലക്കുട : നീതിക്കുവേണ്ടി പോരാടുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും,ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും,ബി.ജെ.പി ലോകസഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം ഇരിങ്ങാലക്കൂട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും,പ്രതിഷേധ പൊതുയോഗവും നടത്തി.ഠാണാവ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ചേർന്ന പ്രതിഷേധ പൊതുയോഗം കേരള കർഷകസംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. ആൽത്തറ പരിസരത്ത് നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനത്തിന് ഹരിദാസ് പട്ടത്ത്,കെ.വി. ജിനരാജദാസൻ, കെ.ജെ. ജോൺസൺ,എം.നിഷാദ്,പി.ആർ ബാലൻ, ഐ.ആർ നിഷാദ്, പി.വി.രാജേഷ്, ചിന്ത സുഭാഷ്, തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയാ ട്രഷറർ എം.ബി.രാജു മാസ്റ്റർ സ്വാഗതവും, ഏരിയാ വൈസ് പ്രസിഡന്റ് എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ നന്ദിയും പറഞ്ഞു.