സംവരണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും …

സംവരണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും …

ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ വിജയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.പി.കെ.എസ് ഏരിയ പ്രസിഡണ്ട് ഏ.വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം

പി.കെ മനുമോഹൻ എന്നിവർ സംസാരിച്ചു. പി.കെ.എസ് ഏരിയ സെക്രട്ടറി

സി.ഡി സിജിത്ത് സ്വാഗതവും, ഏരിയ ട്രഷറർ എ.വി സുരേഷ് നന്ദിയും പറഞ്ഞു.ഠാണാവിൽ നിന്നും ആരംഭിച്ച മാർച്ചിന് പി.കെ സുരേഷ്,കെ.വി മദനൻ ,എം.പി സുരേഷ്, ടി.വി ലത,

സി.എസ് സുരേഷ്, വി.സി മണി, കെ.വി പവനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Please follow and like us: