സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതി ; മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു…

സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതി ; മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു…

 

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ)

പുനരധിവാസ ഗ്രാമങ്ങളെ കുറിച്ച് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.മൂന്ന് വർഷത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

 

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ എം വി ജയ ഡാലി അധ്യക്ഷയായ ചടങ്ങിൽ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അലി അബ്ദുള്ള, വികലാംഗ ക്ഷേമ ബോർഡ് മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻ കുട്ടി എന്നിവർ ആശംസകൾ നേർന്നു.

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ സ്വാഗതവും നിപ്‌മർ എക്സിക്യുട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

Please follow and like us: