പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ …
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുമായ സി എസ് സുധന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് വാർഡ് 11 ൽ ഐശ്വര്വ റോഡിൽ ഉള്ള വീടിന് നേരെ അക്രമണം നടന്നത്. സുധനും ഭാര്യ സ്മിതയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുത്ത് തന്നെ താമസിക്കുന്ന വിരുത്തിപ്പറമ്പിൽ ശരത്താണ് ആക്രമണം നടത്തിയതെന്നും ഇരുമ്പ് വടിയുമായി എത്തിയ ഇയാൾ വീടിന്റെ ജനൽ ചില്ലുകളും ഒരു സ്വിച്ചും തകർത്തതായി വീട്ടിൽ എത്തിയ മാധ്യമ പ്രവർത്തകരോട് ഭാര്യ സ്മിത പറഞ്ഞും .വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ എത്തിയ നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും നേത്യത്വത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടിയെന്നും സ്ഥലത്ത് എത്തിയ പോലീസിന് കൈമാറിയെന്നും സ്മിത പറഞ്ഞു. ഇത് സംബന്ധിച്ച് സുധൻ പോലീസിൽ പരാതി നല്കിയിട്ടുണ്ട്.