നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ധർണ്ണ …

നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ധർണ്ണ …

ഇരിങ്ങാലക്കുട : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ ധർണ്ണ . ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.എസ് ബാലൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി യു സി. മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, കെ എസ് പ്രസാദ്, ടി ആർ സുനിൽ , എം.സി സുരേഷ് എന്നിവർ പ്രസംഗിച്ചു.പി സി ദിവാകരൻ, സി എസ് ബിന്ദു, പി എം വിനോദ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: