തൃശൂർ റൂറൽ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിൽ …
തൃശ്ശൂർ : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പാചിറയിൽ നിന്നും എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, അന്തിക്കാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം കൂനമ്പാട്ട് വീട്ടിൽ അശ്വിൻ ( 22 ), കണ്ടശ്ശാംകടവ് അറക്കൽ ആകാശ് (20)എന്നിവരെയാണ്
തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സി ഐ അരുൺ ബി കെ , ജയകൃഷ്ണൻ പി പി ഷൈൻ ടി ആർ, സൂരജ്. വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഉമേഷ്, ജീവൻ, സോണി സേവിയർ, ബെനഡിക്ട്, അരുൺ, മുരുകദാസ്, സുജീഷ്, പൊന്നമ്പിളി എന്നിവർ ചേർന്ന് പിടികൂടിയത്.ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിൻ്റെ ഉറവിടവും, വിൽപന നടത്തിയ ആളുകളെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.