ഇരിങ്ങാലക്കുടയിലെ ബാറിൽ നടന്ന വധശ്രമം ;പോത്താനി സ്വദേശിയും ഗുണ്ടാ നേതാവുമായ പ്രതി പിടിയിൽ…

ഇരിങ്ങാലക്കുടയിലെ ബാറിൽ നടന്ന വധശ്രമം ;പോത്താനി സ്വദേശിയും ഗുണ്ടാ നേതാവുമായ പ്രതി പിടിയിൽ…

ഇരിങ്ങാലക്കുട :നഗരത്തിലെ മധ്യത്തിലെ ബാറിൽ വച്ച് മെയ് 22 ന് ഉച്ചയ്ക്ക് 2.30 മണിക്ക് ചെട്ടിപ്പറമ്പിൽ ചക്കുങ്ങൽ വീട്ടിൽ കുമാരൻ മകൻസുധീർ (53 വയസ്സ് )എന്നയാളെ കത്തി കൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കാട്ടൂർ പോലീസ് സ്റ്റേഷൻ റൗണ്ടിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയിൽ മതിരപ്പിള്ളി ഷാജി എന്ന ഇരുമ്പൻ ഷാജി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി. ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം

ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട ,കാട്ടൂർ പോലീസിന്റെ സംയക്ത നീക്കത്തിലൂടെ എടക്കുളത്ത് നിന്നും ഇരിങ്ങാലക്കുടഡിവൈഎസ്പി യുടെ ചുമതലയുള്ള സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സി ഐ അനിഷ് കരീം, എസ് ഐ ഷാജൻഎന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തു. കാട്ടൂർ സ്റ്റേഷൻ എസ് ഐ മണികണ്ഠൻ ഉദ്യോഗസ്ഥരായ ശ്യാം , സനൽ, സജികുട്ടൻ,അനിൽകുമാർ എൻ. കെ . കെ പി ജോർജ്ജ് കെ ആർ. സുധാകരൻ മുഹമ്മദ് റാഷി , ഉമേഷ് കെ വി എന്നിവരും അന്വേഷണ സംഘത്തിൽഉണ്ടായിരുന്നു.

Please follow and like us: