മാപ്രാണത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊന്നൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ …

മാപ്രാണത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊന്നൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ …

ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ വിജേഷ് ( 30വയസ്സ് )എന്നയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ ചുമതലയുള്ള ഡിവൈഎസ് പി സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സി ഐ അനിഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തു. മെയ് 22 ന് ആയിരുന്നു സംഭവം. ഒറിജിനൽ സ്വർണ്ണത്തെ വെല്ലുന്ന വളകളിൽ ഹാൾമാർക്ക് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പല ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന വൻ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടി കൂടിയ സംഘത്തിൽ ഉദ്യോഗസ്ഥരായ എൻ കെ അനിൽ കുമാർ, ഉല്ലാസ് പൂതോട്ട് , രഞ്ജിത്ത്,വിപിൻ ഗോപി , രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

Please follow and like us: