നിരവധി കേസുകളിൽ പ്രതി ; താണിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി …
ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ സാഗറിനെ (29 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. സാഗർ കാട്ടൂർ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം ഉൾപ്പടെ ഏഴോളം കേസുകളിൽ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ ഐപിഎസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐജി നീരജ്കുമാർ ഗുപ്ത ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.