അഭിഭാഷകയ്ക്ക് നേരെ ആൾക്കൂട്ട അക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുടയിലെ അഭിഭാഷകർ ..

അഭിഭാഷകയ്ക്ക് നേരെ ആൾക്കൂട്ട അക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുടയിലെ അഭിഭാഷകർ ..

 

ഇരിങ്ങാലക്കുട : അഭിഭാഷകയ്ക്ക് നേരെ നടത്തിയ ആൾക്കൂട്ട അക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷന്റെ നേത്യത്വത്തിൽ അഭിഭാഷകർ. കൊടുങ്ങല്ലൂരിൽ ഔദ്യോഗിക ആവശ്യത്തിനായി കാറിൽ പോവുകയായിരുന്ന ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ അഭിഭാഷക കെ ജി ശ്രീജയെ ഗതാഗത നിയന്ത്രണം തെറ്റിച്ച് വണ്ടി ഓടിച്ചുവെന്നതിന്റെ പേരിൽ ഇത് വഴി വന്ന സ്വകാര്യ ബസ്സ് ജീവനക്കാർ അധിക്ഷേപിക്കുകയും ചില യാത്രക്കാർ അഭിഭാഷകയെ പരിക്കേല്പിക്കുകയും കാറിന്റെ രേഖകളും ഔദ്യോഗിക രേഖകളും നഷ്ടപ്പെടുകയും ചെയ്തതായി കോടതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ പി ജെ ജോബി പറഞ്ഞു. ഗതാഗത നിയന്ത്രണം സംബന്ധിച്ച് കൃത്യമായ ബോർഡുകൾ സ്ഥാപിക്കുന്നതിൽ സർക്കാറിനും പിഡബ്ല്യുവിനും വീഴ്ച പറ്റിയിട്ടുണ്ട്. അഭിഭാഷകയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തന്നെ പോലീസിന്റെ വേഷം കെട്ടാനും അഭിഭാഷകയുടെ മുഖത്ത് അടിക്കാനും ജനത്തിന് ആരും അധികാരം നൽകിയിട്ടില്ലെന്നും പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരാകില്ലെന്നും ബാർ അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി. ബാർ അസോസിയേഷൻ സെക്രട്ടറി വി എസ് ലീയോ, വൈസ്- പ്രസിഡണ്ട് കെ ജെ ജോൺസൻ , ട്രഷറർ എ ആർ ഷാജു, കെ എ മനോഹരൻ ,വി പി ലിസൻ , എം എ ജോയ് , സി വി സാബുരാജ്, സുധീർ ബേബി, ഇന്ദു നിധീഷ് , പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.

Please follow and like us: