എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം

ഇരിങ്ങാലക്കുട :മേഖലയില്‍ സ്‌കൂളുകൾക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ജയം.ടൗണിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളും ഗവ. ഗേള്‍സ് സ്‌കൂളും നൂറു ശതമാനം വിജയം നേടി. ബോയ്‌സ് സകൂളില്‍ 16 പേരും ഗേള്‍സ് സ്‌കൂളില്‍ 26 പേരുമാണ് പരീക്ഷ എഴുതിയത്. ടൗണിലെ ഡോണ്‍ ബോസ്‌കോ, ലിറ്റില്‍ ഫ്ലവർ ,സെന്റ് മേരീസ്, നാഷണല്‍, സംഗമേശ്വര, എസ്എന്‍ എന്നീ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. ലിറ്റില്‍ ഫ്ലവർ സ്‌കൂളില്‍ പരീക്ഷ എഴുതിയ 282 വിദ്യാര്‍ഥികളില്‍ 84 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 345 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ നാഷണല്‍ സ്‌കൂളില്‍ 54 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 249 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സെന്റ് മേരീസ് സ്‌കൂളില്‍ 37 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 140 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഡോണ്‍ബോസ്‌കോ യില്‍ 88 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നടവരമ്പ് ഗവ. സ്‌കൂള്‍, ആനന്ദപുരം ശ്രീകൃഷണ സ്‌കൂള്‍, കാറളം സ്‌കൂള്‍ എന്നിവയും നൂറുശതമാനം വിജയം നേടി. 98 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളില്‍ 22 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. രണ്ടു വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടതിനാല്‍ നൂറുശതമാനം നഷ്ടമായി.

Please follow and like us: