ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഇടതുപക്ഷ സംഘടനകൾ …
ഇരിങ്ങാലക്കുട : ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി അതിക്രമിക്കുകയും,
അവഹേളിക്കുകയും ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും,ബി.ജെ.പി യുടെ എം.പി.യുമായ ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 26 ദിവസമായി ദില്ലിയിൽ സമരം ചെയ്യുന്ന ദേശീയ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംഘടനകൾ . കേരളകർഷകസംഘം,സി.ഐ.ടി.യു,കേരള കർഷക തൊഴിലാളി യൂണിയൻ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ,
ഡി.വൈ.എഫ്.ഐ,
എസ്.എഫ്.ഐ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവും,പൊതുയോഗവും നടത്തി.
ഠാണാ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ആൽത്തറയ്ക്കൽ സമാപിച്ചു.തുടർന്ന് ചേർന്ന പൊതുയോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും,തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു,കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ,
കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു,
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഐ.വി.സജിത്ത്,
എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ദീപക് ദേവ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.വി.മദനൻ സ്വാഗതവും,സി.ഡി.സിജിത്ത് നന്ദിയും പറഞ്ഞു.