മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ; നേരിട്ട് തീർപ്പാക്കിയത് രണ്ട് പരാതികൾ …
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തല പരിഹാര അദാലത്തിൽ നേരിട്ട് തീർപ്പാക്കിയത് രണ്ട് പരാതികൾ . മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുരിയാട് പഞ്ചായത്തിൽ മുണ്ടയ്ക്കൽ വീട്ടിൽ ഷീബ, പാലമറ്റം വീട്ടിൽ മിനി ജോയ് എന്നിവർ നല്കിയ അപേക്ഷകൾ പരിഗണിച്ചാണ് കാർഡുകൾ നൽകിയത്. റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവർ കാർഡുകൾ കൈമാറി. പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗം മന്ത്രി കെ രാധാകൃഷ്ണൻ , വി ആർ സുനിൽ കുമാർ എംഎൽഎ , ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.