വിധവയും രോഗിയുമായ വ്യദ്ധയ്ക്ക് മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്തിൽ ആശ്വാസം ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഉത്തരവ്

വിധവയും രോഗിയുമായ വ്യദ്ധയ്ക്ക് പരാതി മുകുന്ദപുരം താലൂക്ക് പരിഹാര അദാലത്തിൽ ആശ്വാസം ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഉത്തരവ് …

ഇരിങ്ങാലക്കുട : റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികൾക്ക് മന്ത്രി ഉത്തരവിട്ടതോടെ വിധവയും രോഗിയുമായ വ്യദ്ധയുടെ കണ്ണുകൾ നിറഞ്ഞു . മുരിയാട് പഞ്ചായത്തിൽ പുല്ലൂർ അമ്പലനടയിൽ വാരിയത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ വൽസലയ്ക്കാണ് പരാതി പരിഹാര അദാലത്ത് അനുഗ്രഹവും സാന്ത്വനവുമായി മാറിയത്. ഭവന രഹിതയായ വൽസലയും കുടുംബവും സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പെയിന്റിംഗ് തൊഴിലാളിയായ മകൻ ഗോപുവും കുടുംബവും അടക്കം എട്ട് പേരാണ് ഒരുമിച്ച് കഴിയുന്നത്. പട്ടികജാതിക്കാരി കൂടിയായ വൽസലയുടെ വീട് പ്രളയത്തിൽ തകർന്നിരുന്നു. റേഷൻ കാർഡ് എപിഎൽ വിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ മൂന്ന് വർഷങ്ങളായി ശ്രമിക്കുകയായിരുന്നുവെന്ന് അദാലത്തിൽ വൽസല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് പറഞ്ഞു. രേഖകൾ പരിശോധിച്ച മന്ത്രി ഉടൻ തന്നെ കാർഡ് തരം മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അടക്കമുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

Please follow and like us: