മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി ; പരിഗണിക്കുന്നത് നാനൂറോളം പരാതികൾ …

മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി ; പരിഗണിക്കുന്നത് നാനൂറോളം പരാതികൾ …

ഇരിങ്ങാലക്കുട : സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ കരുതലും കൈത്താങ്ങും’ മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ആരംഭിച്ച അദാലത്ത് റവന്യൂ മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനാണ് അദാലത്തിലൂടെ ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി ആർ സുനിൽകുമാർ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ , വൈസ് – പ്രസിഡണ്ട് ലത ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ സ്വാഗതവും ആർ ഡി ഒ എം കെ ഷാജി നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളിലായി നേരത്തെ ഓൺലൈനിൽ ലഭിച്ച മുന്നൂറ് പരാതികളും നേരിട്ട് ഇതിനകം ലഭിച്ച നൂറ് പരാതികളുമടക്കം നാനൂറ് പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

Please follow and like us: