ഡോ.വന്ദനാദാസിന്റെ കൊലപാതകം;ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി യുടെ പ്രതിഷേധസമരം …
ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷം മരിച്ച ഡോക്ടറെയും ആരോഗ്യരംഗത്തുള്ളവരേയും അവഹേളിച്ച് ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മാപ്പ് പറയണമെന്നും , രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും താലൂക്ക് ആശുപത്രിക്ക് മുൻപിൽ ബിജെപി യുടെ പ്രതിഷേധ സമരം .
ഡോ.റോജി രവീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ,മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സതീഷ് മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ
സണ്ണി കവലക്കാട്ട്,രാഗി മാരാത്ത്,രഞ്ചിത്ത് മേനോൻ, അമ്പിളി ജയൻ,ഷാജുട്ടൻ,ടൗൺ പ്രസിഡണ്ട് സന്തോഷ് ബോബൻ, ജന സെക്രട്ടറി ബൈജു കൃഷ്ണദാസ്,മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ്,രാജൻ കുഴുപ്പുള്ളി,ലിഷോൺ ജോസ് കട്ട്ളാസ്, ടി ഡി സത്യദേവ്,അജയൻ തറയിൽ,സരിത സുഭാഷ് എന്നിവർ നേതൃത്വം നല്കി.