ഡോ വന്ദനയുടെ മരണം; ഐഎംഎ യുടെ സമരം മേഖലയിൽ പൂർണ്ണം …
ഇരിങ്ങാലക്കുട : ഡോക്ടർ വന്ദന ദാസിന്റെ മരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം മേഖലയിൽ പൂർണ്ണം .സമരത്തിന്റെ ഭാഗമായി ഠാണാവിൽ നിന്ന് മുനിസിപ്പൽ ഓഫീസ് പരിസരം വരെ നടത്തിയ പ്രതിഷേധ ജാഥയിൽ അമ്പതോളം ഡോക്ടർമാർ പങ്കെടുത്തു. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പൂർണ്ണ രൂപത്തിൽ ഉടൻ തന്നെ എല്ലാ ആശുപത്രികളിലും നടപ്പിലാക്കണമെന്നും പോലീസിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.ഐഎംഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ജാഥ ഉദ്ഘാടനം ചെയ്തു. സീനിയർ ഡോക്ടറും സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പറുമായ ഡോ എൽ എൻ വിശ്വനാഥൻ, ഐഎംഎ യൂണിറ്റ് സെക്രട്ടറി ഡോ. ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.