കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങൾ കൈമാറി; ഉപകരണങ്ങൾ വാങ്ങിയത് കേരളഫീഡ്‌സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് …
ഇരിങ്ങാലക്കുട : കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമർപ്പിച്ചു.
ബിപി മോണിറ്റർ, ഫോൾഡ് കോട്ട്, വീൽചെയർ,നെബുലൈസർ, ഇസിജി മിഷ്യൻ , ഡബിൾ ഡോർ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രി ഉപകരണങ്ങൾ ആണ് കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് അധ്യക്ഷത വഹിച്ചു.
കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ, കാറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഫിജു യൂസഫ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.