ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി ; റോഡ് നിർമ്മിച്ചത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് …

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ്
ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി ; റോഡ് നിർമ്മിച്ചത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി. എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. പോലീസ് സ്റ്റേഷനുകളും പോലീസ് ആസ്ഥാനങ്ങളും ജനസൗഹൃദപരമായ കേന്ദ്രങ്ങൾ ആകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 104 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള റോഡ് ആണ് നിർമ്മിച്ചിട്ടുള്ളത്.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗെ ഐപിഎസ്, പതിനൊന്നാം വാർഡ് കൗൺസിലർ എം ആർ ഷാജു, ഡി വൈ എസ് പി ബാബു കെ തോമസ്, പിഡിബ്ല്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: