ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; താരമായി ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ …
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിന്റെ താരമായി ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.പതിനഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എകചത്രാധിപതി എന്ന് വിശേഷണമുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ സംഗമേശന്റെ തിടമ്പേറ്റാൻ എത്തിയത്. വൈകീട്ട് നഗരത്തിൽ എത്തിയത് മുതൽ രാമന്റെ ആരാധകർ ആർപ്പ് വിളികളോടെ പുറകെ ഉണ്ടായിരുന്നു. ഗജവീരനെ ക്യാമറയിലും മൊബൈലിലും പകർത്താൻ ആരാധകർ അടുത്ത് കൂടിയതോടെ നിയന്ത്രിക്കാൻ സംഘാടകരും എറെ ബുദ്ധിമുട്ടി. ഫോറസ്റ്റ് – വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം എട്ടരയോടെ രാമചന്ദ്രൻ തിടമ്പേറ്റാൻ എത്തിയപ്പോഴേക്കും ക്ഷേത്രമതിൽക്കകം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.