കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.