റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു…

റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു…

ഇരിങ്ങാലക്കുട : റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ മാപ്രാണം ലാൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററുകളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് രാജ്മോഹൻനായർ നിർവ്വഹിച്ചു. സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ ആർ ഡേവിസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ ടി പി സെബാസ്റ്റ്യൻ, ഡോ സി എം രാധാകൃഷ്ണൻ , വാർഡ് കൗൺസിലർ കെ ആർ ലേഖ, സഹകരണ ആശുപത്രി പ്രസിഡണ്ട് എം പി ജാക്സൻ ,പി കെ ഭരതൻമാസ്റ്റർ, അഡ്വ രമേശ് കൂട്ടാല , ജയശങ്കർ , ലാൽ ആശു പത്രി സൂപ്രണ്ട് ഡോ ശ്യാം , സി എം സുനിൽ എന്നിവർ സംസാരിച്ചു. ലാൽ ആശുപത്രി എം ഡി ഡോ സി കെ രവി സ്വാഗതവും പ്രോഗ്രാം കൺവീനർ മധുസൂദനൻ നന്ദിയും പറഞ്ഞു. 30 ലക്ഷം രൂപ ചിലവിൽ നാല് ഡയലാസിസ് യൂണിറ്റുകളാണ് ലാൽ ആശുപത്രിയിൽ ആരംഭിക്കുന്നത്.

Please follow and like us: