കാപ്പ നിയമം ലംഘിച്ച ഉണ്ടപ്പൻ നിഖിൽ അറസ്റ്റിൽ …

കാപ്പ നിയമം ലംഘിച്ച
ഉണ്ടപ്പൻ നിഖിൽ അറസ്റ്റിൽ …

കൊടകര :കാപ്പ നിയമ പ്രകാരം തൃശ്ശൂർ റേഞ്ച് ഐജിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന്
കൊടകര പുലിപ്പാറക്കുന്ന് കിഴക്കേടത്ത് വീട്ടിൽ ബാബു മകൻ 24 വയസ്സുള്ള ഉണ്ടപ്പൻ എന്ന് അറിയപ്പെടുന്ന നിഖിലിനെ ചാലക്കുടി ഡി.വൈ.എസ്. പിയുടെ നിർദ്ദേശപ്രകാരം കൊടകര ഇൻസ്പെക്ടർ ജയേഷ് ബാലൻ്റെ നേതൃത്വത്തിൽ കൊടകര സബ്ബ് ഇൻസ്പെക്ടർ സുബിന്ത് കെ.എസ് അറസ്റ്റ് ചെയ്തു.

പുലിപ്പാറക്കുന്ന് കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രതിക്കെതിരെ പ്രതിക്കെതിരെ കഴിഞ്ഞ രണ്ടു വർഷത്തത്തിനിടെ കൊടകര, ആളൂർ സ്റ്റേഷനുകളിൽ വധശ്രമം, സംഘം ചേർന്ന് അക്രമിക്കൽ, അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്.

മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതിയെ പിടികൂടിയ സംഘത്തിൽ എ എസ്ഐ ബൈജു എം.സ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു ചാതേലി, സി.പി.ഒ കിഷോർ ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.

Please follow and like us: