റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു….

റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു….

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രലിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ടൈറ്റാൻസിന്റെയും സഹകരണത്തോടെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. മുപ്പത് ലക്ഷം രൂപ ചിലവിൽ നാല് ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പിൽ , ലാൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ സി കെ രവി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് പരിഗണന നൽകും . സെന്ററിന്റെ ഉദ്ഘാടനം മെയ് 7 ഞായറാഴ്ച രാവിലെ 9.30 ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് രാജ്മോഹൻനായർ നിർവഹിക്കും.ആശുപത്രിയുടെ 45-മത് വാർഷികാഘോഷം മെയ് 9 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ക്ലബ് സെക്രട്ടറി ജോജോ കെ ജെ , കൺവീനർ യു മധുസൂദനൻ ,പി ടി ജോർജ്ജ്, ആശുപത്രി സൂപ്രണ്ട് ഡോ കെ എസ് ശ്യാം , എസ് എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി പി കെ ഭരതൻമാസ്റ്റർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: