ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടി തീർത്തു.തുടർന്ന് കുലീപിനി തീർത്ഥകരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ ആദ്യ ശീവേലി എഴുന്നള്ളത്തിന് സമാപനമായി.
നാളത്തെ (മെയ് 5 വെള്ളി ) പരിപാടികൾ
രാവിലെ 8.30 മുതൽ ശീവേലി
പഞ്ചാരി മേളം
പ്രമാണം : കലാനിലയം ഉദയൻ നമ്പൂതിരി രാത്രി 9.30 മുതൽ വിളക്ക്
സ്പെഷ്യൽ പന്തലിൽ
ഉച്ചക്ക് 2 മുതൽ 3 വരെ തിരുവാതിരക്കളി, 3 മുതൽ 3.30 വരെ അഷ്ടപദി, 4 മുതൽ 5 വരെ ഭക്തി ഗാന ഭജൻ സന്ധ്യ , 5 മുതൽ 5.30 വരെ ഭരതനാട്യം , 5.30 മുതൽ 6 വരെ സംഗീതാർച്ചന, രാത്രി 7 മുതൽ 8 വരെ ഭരതനാട്യം, 8 മുതൽ 9 വരെ നൃത്തന്യത്യങ്ങൾ, 9 മുതൽ 10 വരെ മോഹിനിയാട്ടം, രാത്രി 12 മുതൽ പുലരും വരെ കഥകളി …
സംഗമം വേദയിൽ ഉച്ചതിരിഞ്ഞ് 2 മുതൽ 4 വരെ തിരുവാതിരക്കളി, 4 മുതൽ 6 വരെ ഭരതനാട്യം, 6 മുതൽ 7 വരെ സെമി ക്ലാസ്സിക്കൽ ഡാൻസ് , 7 മുതൽ ദശാവതാര ന്യത്തശില്പം , 8 മുതൽ 9 വരെ ശ്രീകൃഷ്ണ വർണ്ണമയം,9 മുതൽ 10 വരെ ഭരതനാട്യം