പോക്സോ കേസ് ; പ്രതിക്ക് 11 വർഷം തടവും 20,000 രൂപ പിഴയും….
ഇരിങ്ങാലക്കുട : 9 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ
39 കാരന് 11 വർഷം തടവും 20000-
രൂപ പിഴയും വിധിച്ചു. മാള
പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വടക്കേക്കര ആലുംതുരുത്ത് സ്വദേശി പുതുമന വീട്ടിൽ സലിം മകൻ ഷൈൻഷാദിനെ യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.
പിഴത്തുക അടക്കാത്ത പക്ഷം നാലു മാസവും കൂടി ശിക്ഷ അനുഭവിക്കണം. മാള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന എ വി ലാലു, ഐ സി ചിത്തരഞ്ജൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻസീനിയർ സിവിൽ പോലീസ് ഓഫീസറായ രജനി. ടി. ആർ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു. പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു.