പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ; വിമർശനം കടുപ്പിച്ച് എൽഡിഎഫ് …
ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ പുറകിലായ നഗരസഭ ഭരണ നേത്യത്വത്തിന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷമായ എൽഡിഎഫ് . പദ്ധതി പണത്തിൽ എഴര കോടിയും റോഡ് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ നാല് കോടി രൂപയും യുഡിഎഫ് ഭരണ നേത്യത്വം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. 77.6 % മാത്രം പദ്ധതി ഫണ്ട് ചിലവഴിച്ച ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്തെ 87 നഗരസഭകളിൽ പുറകിയാലതായും നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയ എൽഡിഎഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ധർണ ഉദ്ഘാടനം ചെയ്തു. സീനിയർ കൗൺസിലർ അൽഫോൺസ തോമസ് അധ്യക്ഷത വഹിച്ചു. ടി കെ ജയാനന്ദൻ ,എം എസ് സഞ്ജയ് എന്നിവർ പ്രസംഗിച്ചു. സി സി ഷിബിൻ സ്വാഗതവും അംബിക പള്ളിപ്പുറത്ത് നന്ദിയും പറഞ്ഞു.