ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉപ്പാക്കാൻ മ്യഗ സംരക്ഷണ – ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും …

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉപ്പാക്കാൻ മ്യഗ സംരക്ഷണ – ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും …

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മ്യഗ സംരക്ഷണ വകുപ്പും ഫോറസ്റ്റ് വകുപ്പും ആന സ്ക്വാഡും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ പി ഡി സുരേഷിന്റെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് ആനകളുടെ പരിശോധന ആരംഭിച്ചത്. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷം മാത്രമാണ് ഫിറ്റ്നെസ്സ് നൽകുന്നത്. ആനകളുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുന്നളളിപ്പ് വിവരങ്ങൾ, മദകാലം, എന്നിവ വിലയിരുത്തും. ശാരീരിക പരിശോധനകളും ഇതോടനുബന്ധിച്ച് നടത്തും. പാപ്പാൻമാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പർക്കവും വിലയിരുത്തും. ആദ്യ ദിനത്തിൽ പതിനഞ്ചോളം ആനകളെയാണ് പരിശോധിച്ചത്. തൃശ്ശൂർ പൂരം ചടങ്ങുകളിൽ പങ്കെടുത്ത പല്ലാട്ട് ബ്രഹ്മദത്തൻ, പാറന്നൂർ നന്ദൻ ,മച്ചാട് ജയറാം , ചൈത്രം അച്ചു എന്നിവ അടക്കം പതിനഞ്ച് ആനകളെയാണ് ആദ്യ ദിനത്തിൽ പരിശോധിച്ചത്. ഡോ പി സതീഷ്കുമാർ , ഡോ ബാബുരാജ് ടി എ , ഡോ കിരൺ മേനോൻ , ഡോ സിജോ ജോസഫ് , ഡോ ശിവദാസ് , ഫോറസ്റ്റ് ഓഫീസർ സെബാസ്റ്റ്യൻ, മറ്റ് ഉദ്യോഗസ്ഥരായ എം എസ് ഷാജി, കെ ബി ശോഭ ബാബു, ടി കെ അരുണകുമാർ ,കെ വി ഗിരീഷ്, രവി ശങ്കർ എന്നിവർ നേത്യത്വം നൽകി.

Please follow and like us: