തിരുവുൽസവത്തിന് കൂടുതൽ ശോഭ പകരാൻ കുട്ടംകുളം പരിസരത്ത് എൽഇഡി ലൈറ്റിംഗ് സംവിധാനവും ; സ്ഥാപിച്ചിരിക്കുന്നത് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള 5,60,000 രൂപ ചിലവഴിച്ച് ….
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം തിരുവുൽസത്തിന് കൂടുതൽ ശോഭ പകരാൻ എൽഇഡി ലൈറ്റുകളോട് കൂടിയ ഹൈമാസ്റ്റ് ലൈറ്റും. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 5,60,000 രൂപ ചിലവഴിച്ച് കുട്ടംകുളം പരിസരത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എൽഇഡി ലൈറ്റിംഗ് സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.