ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി കലവറ നിറയ്ക്കൽ ചടങ്ങ് …
ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ്. കിഴക്കേ ഗോപുര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വ്യവസായി വേണുഗോപാൽമേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. ഉൽസവത്തിന് ആവശ്യമായ എണ്ണ, നെല്ല്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ് ചടങ്ങ്. ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ ,കെ എ പ്രേമരാജൻ, ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തിരുവുൽസവത്തിന് മെയ് 2 ന് കൊടിയേറ്റും.