പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ഭിന്നശേഷിക്കാരുടെ ധർണ്ണ …
ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഡിഫറൻഷ്യലി എബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ . ജില്ല പ്രസിഡൻറ് ഒ എസ് റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മണികണ്ഠൻ മാപ്രാണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ , ഗീത ധനേഷ്, ജില്ല കമ്മിറ്റി അംഗം റിമ ഹമിദ് എന്നിവർ സംസാരിച്ചു .ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീഷ് ചന്ദ്രൻ സ്വാഗതവും, ജില്ല കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട എരിയ സെക്രട്ടറിയുമായ രഘുകുമാർ മധുരക്കാരൻ നന്ദിയും പറഞ്ഞു.