തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയ മോഷ്ടാക്കൾ കൊടുങ്ങല്ലൂരിൽ പിടിയിൽ …

തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയ മോഷ്ടാക്കൾ കൊടുങ്ങല്ലൂരിൽ പിടിയിൽ …

കൊടുങ്ങലൂർ :

രാത്രികാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് അകത്ത് കടന്ന്

ഉറങ്ങിക്കിടന്നിരുന്ന ആളുകളുടെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം

നടത്തിയിരുന്ന തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ കമ്പം സ്വദേശികളായ ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ

(48 വയസ്സ് ), ആനന്ദകുമാർ (35 വയസ്സ്) ,മാരി (45 വയസ്സ് )എന്നിവരെ

തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ

കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസി ന്റെ നേത്യത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

തീരപ്രദേശത്ത് തമ്പടിച്ച് പകൽ സമയങ്ങളിൽ

കത്തി മൂർച്ച കൂട്ടാനുളള ഉപകരണവുമായും കത്തികൾ വിൽക്കുന്നതിനുമായും വീടുകൾ

കയറിയിറങ്ങുകയും രാത്രി കാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം

നടത്തുകയുമായിരുന്നു ഇവരുടെ രീതി.

കഴിഞ്ഞ ദിവസം രാത്രി മതിലകം സ്റ്റേഷൻ പരിധിയിൽ ഇവർ മോഷണം

നടത്തുന്നതിന് ശ്രമിക്കുന്നതിനിടെ മതിലകം

കൊടുങ്ങല്ലൂർ , കൺട്രോൾ എന്നീ യൂണിറ്റുകളുടെ സഹായത്തോടെ പ്രദേശം

പോലീസ് വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു ,എന്നാൽ അതി വിദഗ്ധമായി

പറമ്പുകളിൽ കൂടി രക്ഷപ്പെട്ട് മറ്റൊരു സ്ഥലത്ത് വീണ്ടും മോഷണം നടത്തുന്നതിന്

ശ്രമിക്കുകയായിരുന്നു. ഇവിടവും പോലീസ് വളഞ്ഞതോടെ ഇവർ അവിടെനിന്നും രക്ഷപ്പെട്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ അതിരാവിലെ

സ്ഥലത്തുകൂടി കടന്നുപോകുന്ന ബസ്സുകളിൽ അടക്കം തിരച്ചിൽ നടത്തിയ പോലീസ്

സംഘം എസ്.

എസ്. എൻ പുരത്തുനിന്നും കാണപ്പെട്ടെങ്കിലും പോലീസ് സാന്നിദ്ധ്യം

മനസ്സിലാക്കിയ ഇവർ ഓടിപോവുകയായിരുന്നു. എങ്കിലും ഒരാളെ പോലീസ് ഓടിച്ച്

പിടികൂടുകയും ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ

.

അടിസ്ഥാനത്തിൽ രണ്ടാമനെ പൊതുജനങ്ങളുടെ സഹായത്തോടെ അസ്മാബി

കോളേജ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്ന

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ

ഇൻസ്പെക്ടർമാരായ ബൈജു ഇ ആർ , ഷാജി എം കെ , ഉദ്യോഗസ്ഥരായ പി സി സുനിൽ,അജിത്ത് രവി, രമ്യാകാർത്തികേയൻ, ഹരോൾഡ് ജോർജ്, സുരേഷ് ,

ശ്രീലാൽ, സി ആർ പ്രദീപ്, ഷൈജു വി പി സി ടി രാജൻ , ബിജു

. സി കെ , സുനിൽ ,മനോജ്, നിഷാന്ത് എ ബി , സലിം എന്നിവരും

ഉണ്ടായിരുന്നു

Please follow and like us: