എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ്ണ..
ഇരിങ്ങാലക്കുട : വീടുകളുടെ പെർമിറ്റ് ഫീസും അപേക്ഷാ ഫീസും വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിന് മുൻപിൽ ധർണ്ണയുമായി യു ഡി എഫ് പ്രവർത്തകർ.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ടൗൺ മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. സിജു യോഹന്നാൻ, സുജ സഞ്ജീവ്കുമാർ, വിജയൻ ഇളയേടത്ത്, റോക്കി ആളൂക്കാരൻ, പ്രദീപ് കുഞ്ഞിലക്കാട്ടിൽ, എ പി ആന്റണി, കെ കെ ചന്ദ്രൻ, ജോസ് മാമ്പിള്ളി, അഡ്വ. നിതിൻ തോമസ്, കെ ടി ജോർജ്, ജസ്റ്റിൻ ജോർജ്, ഭരതൻ പൊന്തേങ്കണ്ടത്ത്, ബിജു പോൾ അക്കരക്കാരൻ, തുടങ്ങിയവർ നേതൃത്വം നൽകി.