വീട്ടിൽ നിന്ന് ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ വെള്ളാനി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ …
ഇരിങ്ങാലക്കുട : വീട്ടിലെ കാർപോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന ജാതിക്കയും ജാതിപത്രിയും കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ . വിവിധ കേസുകളിലെ പ്രതികളായ കാറളം വെള്ളാനി വെള്ളുണ്ണിപറമ്പിൽ ജിബിൻരാജ് (26) , സഹോദരൻ ബിബിൻ രാജ് (23) എന്നിവരെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിൽ ഉള്ള സംഘം പുല്ലത്തറ പാലം പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19 ന് രാത്രിയാണ് 20,000 രൂപ വരുന്ന ജാതിക്ക പ്രതികൾ കവർന്നത്. കിഴുത്താണി മുപ്പുള്ളിപറമ്പിൽ ഗീതയുടെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. എസ് ഐ മണികണ്ഠൻ വി എൻ ,ഉദ്യോഗസ്ഥരായ ബിനൽ, അഭിലാഷ്, അഭീഷ് , ധനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.