ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ; ബിആർസി യുമായി ചേർന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു….

ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ; ബിആർസി യുമായി ചേർന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു….

ഇരിങ്ങാലക്കുട : ബിആർസിയുമായി ചേർന്ന് മികച്ച സൗകര്യങ്ങളോടുകൂടിയ ഓട്ടിസം റീഹാബിറ്റേഷൻ സെന്റർ ഇരിങ്ങാലക്കുടയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട ബിആർസിയുടെ ഹോം ബേസ്ഡ് എജുക്കേഷൻ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഓരോ കുട്ടിയുടെയും പ്രത്യേകത മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിലുള്ള പഠന കിറ്റാണ് വിതരണം ചെയ്തത്.ഏകദേശം 68000 രൂപ ചെലവഴിച്ചാണ് പഠന കിറ്റുകൾ വിതരണം ചെയ്തത്.

മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബിപിസി കെ ആർ സത്യപാലൻ, ഡിപിഒ ബ്രിജി കെ ബി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജി എസ്, സുജാത ആർ എന്നിവർ സംസാരിച്ചു.

Please follow and like us: